കൊച്ചി: ബാലരാമപുരം കൈത്തറി മുതല്‍, വൈറ്റ് ഹൗസിനെ അലങ്കരിച്ചിരുന്ന കണ്ണൂര്‍ കോട്ടണും കുത്താമ്പുള്ളി സാരിയും കാഞ്ചീപുരം പട്ടും മച്ചലിപട്ടണത്തെ കലംകാരിയും പോച്ചംപള്ളി ഇക്കത്തും ബാഗ് പ്രിന്റുകളും ചന്ദേരി സില്‍ക്കും കുളു ഷാളുകളും കാശ്മീരി പഷ്മിനയും ലോഹനിര്മിതിയിലെ വിസ്മയമായ ആറന്മുള കണ്ണാടിയും അടക്കം ഇന്ത്യയുടെ ഗ്രാമീണ വൈദഗ്ധ്യത്തിന്റെ അമ്പരിപ്പിക്കുന്ന പാരമ്പര്യമെല്ലാം ഇനി ഒരു കുടക്കീഴില്. www.graameen.in.
എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരത്തോളം കച്ചവടക്കാരുടെ എഴുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിക്കുന്നു. ഇടനിലക്കാരില്ലാതെ നേരിട്ട് കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളായതിനാല്‍ ഉല്‍പ്പാദകര്‍ക്കു കഴിയുന്നത്ര നേട്ടമുണ്ടാവും എന്നതാണ് സവിശേഷത.
മാന്നാറില്‍ നിര്‍മിക്കുന്ന അപൂര്‍വങ്ങളായ വിവിധ തരം വിളക്കുകള്‍, ഉരുളികള്‍ തുടങ്ങിയവയും വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങള്‍ മുളയില്നിര്മിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളും ഗ്രാമീണില്‍ കിട്ടും.
ലോകത്തിന്റെ ഏതു മൂലയിലുമിരുന്ന് ഇനി ആര്‍ക്കും ഇന്ത്യന്‍ ഗ്രാമങ്ങളിലെ എന്ത് കരകൗശല വസ്തുവും വാങ്ങാം.
ദേശീയ കൈത്തറി വികസന കോര്പറേഷന് അംഗീകരിച്ച ഇന്ത്യയിലെ ചുരുക്കം ചില ഓണ്‍ലൈന്‍ പോര്ട്ടലുകളിലൊന്നാണിത്.
കലര്‍പ്പില്ലാത്ത കൈത്തറി വസ്ത്രങ്ങള്‍ ലഭ്യമായ പോര്‍ട്ടലുകള്‍ മാത്രമാണ് കോര്പറേഷന് അംഗീകരിക്കുന്നത്. ഇന്ത്യ പോസ്റ്റുമായുള്ള പ്രത്യേക സഹകരണം വഴി ഇന്ത്യയിലെവിടെയും സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും ഗ്രാമീണിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: