മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍ മാക്‌സിമം 999 പ്ലാന്‍

Friday 16 February 2018 2:30 am IST

കൊച്ചി: പ്രീപെയ്ഡ് മൊബൈലില്‍ ആകര്‍ഷകങ്ങളായ ഒട്ടേറെ ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നു. ഈ മാസം 16 ന് നിലവില്‍ വരുന്ന മാക്‌സിമം 999  പ്ലാനിന് 365 ദിവസമാണ്   കാലാവധി. 

999 രൂപയുടെ പ്ലാനില്‍ 181 ദിവസത്തേക്ക് ദിവസേന ഒരു ജിബി വരെ ഉയര്‍ന്ന വേഗത്തിലും തുടര്‍ന്ന് 40 കെബിപിഎസ് വേഗതയില്‍ പരിധിയില്ലാതെ ഡേറ്റാ ഉപയോഗവും ഇന്‍ഡ്യയിലെവിടേക്കും ഏതു നെററ് വര്‍ക്കുകളിലേക്കും റോമിങ്ങിലുള്‍പ്പെടെ (മുംബൈ, ദല്‍ഹി ഒഴികെ) കോളുകളും, ദിവസേന 100 എസ്എംഎസും സൗജന്യമായി ലഭിക്കും. മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ മിനിട്ടിന് 60 പൈസ ആയിരിക്കും പുറത്തേക്കുള്ള കോള്‍ നിരക്ക്.

നിലവിലുള്ള വരിക്കാര്‍ക്കും മറ്റു സേവനദാതാക്കളില്‍ നിന്നും പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും. 

ഫോണില്‍ നിന്നും PLAN BSNL999   എന്ന സന്ദേശം 123 എന്ന നമ്പറിലേക്കയച്ചാല്‍ അയച്ചാല്‍ ഈ സേവനം ലഭ്യമാകും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.