സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Friday 16 February 2018 2:30 am IST

കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട സംഘം ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസില്‍ മുഖം രക്ഷിക്കാന്‍ നടപടിയുമായി പോലീസ്. പ്രതിഷേധം ശക്തമാകുന്നതിനിടെ കേസിലെ പ്രതികളായ സിപിഎം നേതാവ് ഉള്‍പ്പെടെയുള്ള ആറു പേരുടെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയും സിപിഎമ്മുകാരനുമായ പ്രജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

 സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍, സരസമ്മ, വടക്കേടത്ത് രഞ്ജിത്ത്, പുത്തന്‍കണ്ടത്തില്‍ ജോയ്, മലാപറമ്പില്‍ സെയ്തലവി, കീഴകത്ത് ബിനോയ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഐപിസി 316 ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്താണ്  കേസെടുത്തിരിക്കുന്നത്. തമ്പിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വവും പോലീസും രംഗത്ത് എത്തിയത് വിവാദമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.