വാലന്റൈന്‍സ് ദിനാഘോക്ഷങ്ങള്‍ക്കിടെ വെടിവയ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു

Friday 16 February 2018 10:10 am IST

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വാലന്റൈന്‍സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡാന്‍സ് പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ വഹാക്കയിലാണ് സംഭവം. ഇവിടുത്തെ മേയര്‍ റാഫേല്‍ മെല്‍ക്കോര്‍ റൂയിസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിനു നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം.

മേയറുടെ പിതാവിവും മകനും വെടിയേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 3,300ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.