കാവേരി വിധി: തമിഴ്‌നാട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു

Friday 16 February 2018 12:02 pm IST

ചെന്നൈ: കാവേരി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈയിലും തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്ന്.

തമിഴ്‌നാട്ട് കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തമിഴ്‌നാടിന്റെ 192 ടിഎംസി ജലം 177.25 ടിഎംസിയായും കുറച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.