ന്യൂദല്‍ഹി :സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷ പര് ചര്‍ച്ച ഇന്ന് നടക്കും . ഡല്‍ഹി തല്‍കതോര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യമെങ്ങുമുള്ള വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി സംസാരിക്കും .
പരീക്ഷക്കാലത്തെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനും പരീക്ഷയെ പോസിറ്റീവ് ചിന്തയോടെ സമീപിക്കാനുമുതകുന്ന നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കും.വിദ്യാര്‍ത്ഥികള്‍ക്ക് മൈഗവ് പോര്‍ട്ടല്‍ വഴി ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
2000 സ്കൂള്‍/കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. പരീക്ഷപ്പേടിയും അതിനെ മറികടക്കാന്‍ സഹായിക്കുന്ന വിവിധ രീതികളും പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച്ച വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ പത്ത് കോടി വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തു വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ നേരിട്ട് ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാകും. രാവിലെ 11 നാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: