ത്രിപുരയില്‍ ഇന്ന് കലാശക്കൊട്ട്; എല്‍ഡിഎഫിനെ പിഴുതെടുക്കുമെന്ന് മോദി

Friday 16 February 2018 11:50 am IST

അഗര്‍ത്തല: ഇടതുമുന്നണിയെ ത്രിപുരയില്‍ നിന്ന് പിഴുതെടുക്കുമെന്നും സംസ്ഥാനത്ത് ബിജെപി ഉന്നത വിജയം നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ സാധിച്ചില്ല. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.

അതേസമയം ത്രിപുര ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കലാശകൊട്ടിനൊരുങ്ങുമ്പോള്‍ മോദി റാലിയെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.