ഉത്തര കൊറിയയ്ക്ക് മേല്‍ രക്തരൂഷിതമായ ആക്രമണം നടത്തില്ല ; അമേരിക്ക

Friday 16 February 2018 2:49 pm IST

വാഷിംഗ്ടണ്‍ : ആണവ ആയുധ ശക്തികേന്ദ്രമായ ഉത്തര കൊറിയയ്ക്ക് മേല്‍ രക്തരൂഷിതമായ ആക്രമണ നടത്താന്‍ പദ്ധതിയില്ലെന്ന് അമേരിക്ക. യുഎസ് ഉദ്യോഗസ്ഥരാണ് ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തരകൊറിയയ്ക്ക് നേരെ രക്തരൂഷിതമായ ആക്രമണം നടത്താന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തിന്റെ അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചിരുന്നതായും , ഉത്തരകൊറിയയ്‌ക്കെതിരായ ഇത്തരത്തിലുള്ള സമരമല്ല ലക്ഷ്യമെന്നും യു.എസ് സെനറ്റര്‍ ജെന്നി ഷാഹെന്‍ വ്യക്തമാക്കി.

കിം ജോങ്-ഉന്‍ ഭരണകൂടത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടി അമേരിക്ക ഇത്തരത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും ഈ ആശയത്തെ എതിര്‍ക്കുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് തില്ലേഴ്‌സണ്‍ നയതന്ത്ര ചര്‍ച്ചയ്ക്കും പരിഹാരത്തിനുമാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.