വിളംബര യാത്രയ്ക്ക് പന്മനയില്‍ തുടക്കം

Friday 16 February 2018 2:56 pm IST

 

ചവറ: തപസ്യകലാസാഹിത്യ വേദിയുടെ 42-ാം സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളില്‍ കൊല്ലത്ത് നടക്കുന്നതിന്റെ മുന്നോടിയായുള്ള സാംസ്‌കാരിക വിളംബരയാത്ര പന്മന ആശ്രമത്തില്‍ ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. 

തപസ്യ താലൂക്ക് പ്രസിഡന്റ് ബീന കെ. തമ്പി, ജില്ലാ പ്രസിഡന്റ് ഡോ: വി.എസ്. രാധാകൃഷ്ണന്‍, താലൂക്ക് വൈസ് പ്രസിഡന്റ് വരവിള രാധാകൃഷ്ണന്‍, വിശ്വകുമാര്‍ വിശ്വജീവനം, വി. രവികുമാര്‍, ആര്‍. ധനരാജന്‍, സുനില്‍ മങ്ങാട്, ഗോപന്‍ തുടങ്ങിയവര്‍ താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിച്ചു. 

വിളംബരയാത്ര ചേനങ്കരമുക്ക്, മാരാരിത്തോട്ടം, തഴവ എവിഎച്ച്എസ്, മണപ്പള്ളി, വവ്വാക്കാവ്, ഓച്ചിറ, വള്ളിക്കാവ്, ആലുംപീടിക, അമൃതപുരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കരുനാഗപ്പളളിയില്‍ സമാപിച്ചു. വിളംബരയാത്രയ്ക്ക് മാറ്റുകൂട്ടുവാന്‍ കുണ്ടറ സ്വദേശികളായ റാണി, രാജമ്മ അയ്യപ്പന്‍, അജിത, ശ്രീദേവ്, വി.എസ്. കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും ഉണ്ടായിരുന്നു.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.