തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ ഒന്‍പതു വയസുകാരനെ കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തി. ഇടവ വെണ്‍കുളം കാട്ടുവിള ശ്യാം നിവാസില്‍ അജയന്-ശ്യാമിനി ദമ്പതികളുടെ മകന് അജീഷ് (9) നെയാണ് വീട്ടിലെ ജനലിനോട് ചേര്‍ന്ന് കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കുട്ടി അമ്മൂമ്മയുടെ വീട്ടിലിരുന്ന് സഹോദരിയുമായി കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം അജീഷ് ഒളിച്ചിരിക്കുന്നുവെന്ന് സഹോദരി പറഞ്ഞതിനെ തുടര്‍ന്ന് ലീല വിളിച്ചപ്പോഴാണ് കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയില്‍ നൃതദേഹം കണ്ടെത്തിയത്. ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ വര്‍ക്കല ഗവണ്മെന്റാശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അയിരൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. കരിപ്പുറം എല്‍പിഎസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് അജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: