തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിനോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മൗനം പാലിക്കുന്നത് ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരി കേസ് ഒത്തുതീര്‍ന്നതില്‍ ദുരൂഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മര്‍സൂഖിക്ക് കൊടുത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ പറ്റാത്തതുകൊണ്ടാണ് പണം നല്‍കിയല്ല ഒത്തുത്തീര്‍പ്പാക്കിയത് എന്ന് ബിനോയ് പറയുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: