തിരുവനന്തപുരം: ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കൈരളി അവാര്‍ഡുകള്‍ ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഉന്നതവിദ്യാഭ്യാസമെന്നാല്‍ പഠനത്തില്‍ ആര്‍ജിച്ച അറിവുകള്‍ ആശയോത്പാദനമായും ഗവേഷണപരമായും വളരുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും റൂസ കേരള പ്രോജക്ട് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ‘ശാസ്ത്രയാന്‍ 2018’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി. മേരിക്കുട്ടി, ഹരിത വി. കുമാര്‍, എം.എസ്. ജയ, ഡോ യു.സി. ബിവീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: