കൈതപ്രത്തിനും മകനും ശ്രേഷ്ഠ സംഗീത കുടുംബ പുരസ്‌കാരം

Saturday 17 February 2018 2:00 am IST

 

ചിറയിന്‍കീഴ്: ശ്രേഷ്ഠ സംഗീത കുടുംബ പുരസ്‌കാരം കൈതപ്രത്തിനും മകനും നല്‍കി. മുടപുരം കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് പുരസ്‌കാരം നല്‍കിയത്. ക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മകന്‍ ഗായകനും സംഗീതസംവിധായകനുമായ ദീപാങ്കുരനുമാണ് പന്തളം വലിയകോയിക്കല്‍ മകം തിരുനാള്‍ കേരളവര്‍മ രാജ സമ്മാനിച്ചത്.

തെങ്ങുംവിള ദേവിയെക്കുറിച്ച് കൈതപ്രം രചിച്ച് സംഗീതം നല്‍കിയ ഗാനം സമ്മേളനവേദിയില്‍ കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ ആലപിച്ചു. ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ആഡിറ്റോറിയത്തിന്റെ ധനസമാഹരണ ഉദ്ഘാടനം എസ്എന്‍ഡിപിയോഗം ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റ് സി. വിഷ്ണുഭക്തന്‍ നിര്‍വഹിച്ചു. അനില്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.