അയിരൂപ്പാറ സ്‌കൂള്‍ മൂത്രപ്പുര പൊട്ടി പൊളിഞ്ഞ അവസ്ഥയില്‍

Saturday 17 February 2018 2:00 am IST

 

 

പോത്തന്‍കോട്: അയിരുപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിളെ വിദ്യാര്‍ഥികള്‍ക്ക് മൂത്രപ്പുരയില്‍ കയറാന്‍  ഭയമാണ്. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ ഭിത്തികള്‍ വിദ്യാര്‍ഥികളുടെ ഭയം വര്‍ധിപ്പിക്കുന്നു. അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ മൂത്രപ്പുരയുടെ അടിത്തറ പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകള്‍ ഏറെയായി.

സ്‌കൂളിലെ കെട്ടിടനിര്‍മാണം മാസങ്ങളായി നടക്കുകയാണ്. എന്നാല്‍ മൂത്രപ്പുരയുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ പിറ്റിഎ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള  അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനു പ്രത്യേക ഫണ്ട് കാത്തിരിക്കുകയാണോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ചില പിറ്റിഎ അംഗങ്ങളാണ് സ്‌കൂളിന്റെ വികസനം മുരടിപ്പിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. രാഷ്ട്രീയസ്വാധീനം മുതലെടുത്ത് സ്‌കൂളിന് അനുവദനീയമായ ഫണ്ടുകള്‍ കൈയ്യിട്ടുവാരാന്‍ ശ്രമിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തുന്നു. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നതോടൊപ്പം സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

സ്‌കൂളില്‍ മൂത്രപ്പുരകള്‍ ഉണ്ടെന്നല്ലാതെ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ല. ഭിത്തികള്‍ അസഭ്യവാക്കുകളുടെയും അശ്ലീലചിത്രങ്ങളുടെയും പ്രദര്‍ശനമായി മാറി. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട ബോധവത്കരണം നല്‍കാനോ എഴുത്തുകള്‍ മായ്ക്കുന്നതിനോ അധികൃതരും തയ്യാറായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.