ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് വിഷ്ണു‌നാഥ്

Friday 16 February 2018 7:59 pm IST

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി വിഷ്ണുനാഥ്. ഇക്കാര്യം വിഷ്ണുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ളതുകൊണ്ടാണ് മത്സരത്തില്‍ നിന്നും ഒഴിവാകുന്നതെന്നാണ് വിഷ്ണു‌നാഥിന്റെ വിശദീകരണം. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ.കെ രാമചന്ദ്രന്‍ നായരോട് 7983 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് പരാജയപ്പെട്ടത്. കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കര്‍ണാടകയ്ക്കൊപ്പം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ സാധ്യതയുള്ളതിനാല്‍ മത്സരത്തിനിറങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താല്‍പര്യമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

എഐസിസി സെക്രട്ടറി കൂടിയായ വിഷ്ണുനാഥ് കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളുരുവിലാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.