ഇന്നര്‍വ്വീല്‍ കുടുംബശ്രീ മേള

Saturday 17 February 2018 1:40 am IST


ആലപ്പുഴ: രവി കരുണാകരന്‍ റോട്ടറി ഹാളില്‍ ആരംഭിച്ച ഇന്നര്‍വ്വീല്‍ കുടുംബശ്രീ മേളയില്‍ തിരക്കേറി. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റില്‍ നിന്നുള്ള ഉത്പ്പന്നങ്ങളാണ് മേളയിലുള്ളത്.  നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ഏഴര വരെയാണ് മേള. കുടുംബശ്രീ ബഡ്സ്, ബിആര്‍സി, സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കരകൗശല വസ്തുക്കളും മേളയിലുണ്ട്. ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന പാവകള്‍, ടെഡ്ഡി ബെയറുകള്‍, ഉപയോഗ ശൂന്യമായ പോള കൊണ്ട് നിര്‍മ്മിച്ച പാവകള്‍, കമ്മല്‍, ഹെയര്‍ബാന്‍ഡ്, പത്രപേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച വാള്‍ ഹാന്‍ഗറുകള്‍, ഫ്ളോര്‍ മാറ്റുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാണ്. ആദ്യ വില്‍പന കുസുംപാലിച്ച നിര്‍വഹിച്ചു. മേള ഇന്നു സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.