ആലപ്പുഴ: കേന്ദ്ര ഫണ്ട് ഉപയോഗിച്ച നിര്‍മ്മിച്ച കെഎസ്ആര്‍ടിസി കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപിയെ ഒഴിവാക്കി. എംപിയുടെ ഉദ്ഘടന ചടങ്ങ് ബിജെപി തടസപ്പെടുത്തി പ്രതിഷേധിച്ചു. ഇത്തരത്തില്‍ ബിജെപിയെ അവഗണിച്ച് ചടങ്ങു നടത്തിയാല്‍ എംപിയുടെ പൊതുപരിപാടികള്‍ തടസപ്പെടുത്തി പ്രധിഷേധിക്കുമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് പറഞ്ഞു. പിന്നീട് ഡിടിഓയെ കണ്ട് പ്രതിഷേധം അറിയിച്ചു.
അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് വി. ശ്രീജിത്ത് അദ്ധ്യക്ഷനായി. കെ. അനില്‍കുമാര്‍, ജി മോഹനന്, വി. ബാബുരാജ്, വി. സി. സാബു, യു. കെ. സോമന്,കെ പ്രദീപ്, കെ. പി. സുരേഷ്, ബിജു തുണ്ടില്‍, എ. ഡി. പ്രസാദ് കുമാര്‍, പി. പ്രവീണ്‍ കുമാര്‍, കൗണ്‍സിലര്‍മാരായ റാണി രാമകൃഷ്ണന്, ആര് ഹരി, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: