ചികിത്‌സാ സഹായം തേടുന്നു

Saturday 17 February 2018 1:42 am IST


അരൂര്‍:  ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. തുറവൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡ് പടിഞ്ഞാറെ മനക്കോടം കളത്തിത്തറ വീട്ടില്‍ കെ കെ ഗിരീഷാണ്(40) അപൂര്‍വ്വ രോഗത്തിന്റെ പിടിയിലായത്. ഭാര്യ വീട്ടുജോലിക്കും മറ്റും പോയാണ് കുടുംബ ചെലവ് നോക്കുന്നത്.  മൂന്നു കുട്ടികളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം താല്‍ക്കാലിക ഷെഡ്ഡിലാണ്  താമസിക്കുന്നത്. 
 ഏകദേശം 10 ലക്ഷം രൂപ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ചെലവ് വരും. ചികിത്സാ സഹായത്തിനായി കെപിഎംഎസ് ശാഖ സഹായനിധി ശേഖരിക്കാന്‍ പി. ആര്‍. ജിന്‍സ് പ്രസിഡന്റും സി. വി. അനിരുദ്ധന്‍ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു.  ബാങ്ക് ഓഫ് ഇന്ത്യ തുറവൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അ/ഇ ചീ: 854110110011069 ഐ എഫ് സി കോഡ് ആഗകഉഛ008541, ഫോണ്‍ -9400204234.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.