പിലാത്തറ: പിലാത്തറ പാപ്പിനിശ്ശേരി കെഎസ്പിടി റോഡ് അപകടരഹിത മേഖലയാക്കാന്‍ നാറ്റ്പാക്കിന്റെ സഹായത്തോടെ വിപുലമായ പദ്ധതികള്‍ തയ്യാറായി വരുന്നതായി ടി.വി.രാജേഷ് എംഎല്‍എ അറിയിച്ചു.
റോഡ് കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ അപകടങ്ങള്‍, മരണങ്ങള് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. വേഗത നിയന്ത്രണം, ലൈറ്റ്, ട്രാഫിക് ബോര്‍ഡുകള്‍ തുടങ്ങിയ സ്ഥാപിക്കും.റോഡ് മുഴുവന്‍ നിരീക്ഷണ കേമറ സ്ഥാപിക്കും.ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തും.ഇത്തരം വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നാറ്റ്പാക്ക് അഞ്ചംഗ വിദഗ്ദ സംഘം പരിശോധിച്ച് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ നാറ്റ്പാക്ക് ടെക്നീഷ്യന് ടി.രാമചന്ദ്രന്, സയന്റിസ്റ്റ് അനീഷ്കിനി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: