അഖില ഭാരത ലോക കലാ മഹോത്സവം 2018 സംസ്ഥാനതല മേള കുഞ്ഞിമംഗലത്ത്

Friday 16 February 2018 9:06 pm IST

 

പിലാത്തറ: ഓള്‍ ഇന്ത്യ ഫോക് ആന്റ് െ്രെടബല്‍ ആര്‍ട്‌സ് കലാ പരിഷത്തിന്റെ അഖില ഭാരത ലോക കലാ മഹോത്സവം 2018 ന്റെ സംസ്ഥാനമേളയും ആദരണീയവും 18 ന് കുഞ്ഞിമംഗലത്ത് നടത്തും. 4 മണിക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയം ദേവകി അന്തര്‍ജ്ജനം നഗറില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. കലാപരിഷത്ത് ദേശീയ പുരസ്‌കാര ജേതാവ് അനില്‍ പുത്തലത്ത്, കലാശ്രീ പുരസ്‌കാരം നേടിയ ആശാ ഗോവിന്ദ്, പി.കൃഷ്ണന്‍, ഇ.ഐ.കൃഷ്ണന്‍, ചെറുതാഴം ചന്ദ്രന്‍ ,ചന്തുക്കുട്ടി നമ്പ്യാര്‍ എന്നിവരെ മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ അനുമോദിക്കും. ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ: കെ.എച്ച്.സുബ്രഹ്മണ്യന്‍ ഉപഹാരം നല്‍കും. തുടര്‍ന്ന് കേരളീയ തനത് കലാരൂപങ്ങള്‍ക്കൊപ്പം കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങളിലെ ഇരുനൂറോളം കലാകാരന്മാരുടെ കലാവിരുന്നുകള്‍ അരങ്ങേറും. 

പത്രസമ്മേളനത്തില്‍ അനില്‍ പുത്തലത്ത്, മോഹനന്‍ പനക്കാട്, എം.വി.സുരേഷ് ബാബു അടുത്തില, കലാഭവന്‍ ജോഷിയ, റൈയ്മണ്ട് സാമുവല്‍, കെ.പി.ബാബു മൊറാഴ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.