ബിജെപി സമര്‍പണ നിധി ഉദ്ഘാടനം ചെയ്തു

Friday 16 February 2018 9:06 pm IST

 

മമ്പറം: ലോകത്തില്‍ നാലില്‍ മൂന്ന് ഭാഗം ഒരു കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നു. സോവിയറ്റ് റഷ്യയുടെ സ്വാദിനത്തില്‍ ലോകം മുഴുക്കെ മാര്‍ക്‌സിസത്തിന്ന് കീഴില്‍ വരുമെന്ന് ഭൂരിപക്ഷം ആളുകളും പ്രത്യാശിച്ചിരുന്നു. പക്ഷേ എഴുപത് വര്‍ഷം കൊണ്ട് ലോകത്തില്‍ കമ്മ്യൂണിസം തകര്‍ന്ന് തരിപ്പണമായത് ലോക ജനതക്ക് കണേണ്ടി വന്നു. ഇതേ അവസ്ഥയാണ് മുതലാളിത്ത വ്യവസ്ഥിതിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ട്രഷറി അടച്ചിട്ടത് ഇതിനൊരു ഉദാഹരണമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. 

വ്യക്തിയെ സാമ്പത്തിക ജീവിയായി മാത്രം കണ്ടതാണ് ഈ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പറ്റിയ പരാജയം. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ഭാരതിയദര്‍ശനം മനുഷ്യന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കേവലം ഭൗതികജീവിയായി മനുഷ്യനെ കാണാതെ അവന്‍ ആത്മീയ ജീവി കൂടിയാണെന്ന് ഭാരതീയ ദര്‍ശനം പറയുന്നു. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവയുടെ സമ്പൂര്‍ണ്ണ വളര്‍ച്ച ഉണ്ടായാല്‍ മാത്രമേ മനുഷ്യ ജീവിതം സാര്‍ത്ഥകമാവുയുള്ളൂ. ദീനദയാല്‍ജിയുടെ ഏകാത്മ മാനവദര്‍ശനം മനുഷ്യന്റെ സമ്പൂര്‍ണ്ണ വളര്‍ച്ചയോടൊപ്പം സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൂര്‍ണ്ണ വളര്‍ച്ചയെ ലക്ഷ്യമിടുന്നു. ലോക സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് ഏകാത്മ മാനവ ദര്‍ശനം പരിഹാരം കാണുന്നു. ഭാവിലോകത്തിന്റെ ദര്‍ശനമാണ് ഏകാത്മ മാനവ ദര്‍ശനമെന്നും പിണറായി പഞ്ചായത്തിലെ പാനുണ്ടയില്‍ സമര്‍പ്പണ നിധി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.കെ.ഗിരിധരന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.രാജന്‍, എ.ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍, ഇ.ജയദീപന്‍, പി.ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.