ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 20 മുതല്‍

Friday 16 February 2018 9:07 pm IST

 

കൂത്തുപറമ്പ്: ആമ്പിലാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം 20 മുതല്‍ 28 വരെ നടക്കുകയാണ്. 25 ന് രാവിലെ 6.50 നും 7.50 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠാ കര്‍മ്മം നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ബി. മഞ്ചുനാഥ് ഭട്ട് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഇന്ന് വൈകിട്ട് 4 മണിക്ക് വിഗ്രഹ ഘോഷയാത്ര പൂക്കോട് നിന്നും ആരംഭിച്ച് കൂത്തുപറമ്പ് കിണവക്കല്‍ കിണറ്റിന്‍വിട വഴി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. നാളെ വൈകിട്ട് 4 മണിക്ക് കലവറനിറക്കല്‍ ഘോഷയാത്ര താലപ്പൊലി വാദ്യമേളങ്ങളോടെ കളരിയല്‍ക്കാവ് ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് കനാല്‍ക്കര, അയ്യപ്പന്‍തോട്, കിണറ്റിന്‍വിട വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. 20 ന് രാവിലെ 11 മണിക്ക് ക്ഷേത്രം തന്ത്രിയെ സ്വീകരിക്കല്‍ ചടങ്ങു നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍  ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്യും. റിച്ചാര്‍ഡ് ഹെ എംപി, കെ.എം.ഷാജി എംഎല്‍എ എന്നിവര്‍ വിശിഷ്ടതിഥികളാകും. മാതാ അമൃതാനന്ദ മയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത, വാര്‍ഡ് മെമ്പര്‍ വി.റോജ, പി.പി.രാജീവന്‍, കെ.പ്രഭാകരന്‍, വിജയന്‍ വട്ടിപ്രം, മമ്പറം ദിവാകരന്‍, എം.കെ.രഞ്ജിത്ത് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്നു ഫോര്‍ സ്റ്റാര്‍ വടക്കുമ്പാട് അതരിപ്പിക്കുന്ന മെഗാഷോ  നടക്കും 

21ന് രാവിലെ 10. 30 മണിക്ക് ആധ്യാത്മിക പ്രഭാഷണം, രാത്രി 7.30 ന് ഡോ. സുമിത നായര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി, 22 ന് രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 7 മണിക്ക് വൈഷ്ണവി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും ഭക്തിഗാനങ്ങളും, തുടര്‍ന്ന് കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 23 ന് രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 7.30 ന് പ്രസാദ് മുള്ളൂല്‍ നയിക്കുന്ന ഭജന സന്ധ്യ, തുടര്‍ന്ന് മന്യ ഇരിവേരിയും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം കനലാട്ടം, 24 ന് പ്രതിഷ്ഠ, വിവിധ കലശ പൂജകള്‍, 25ന് രാവിലെ ദേവ പ്രതിഷ്ഠ, വൈകുന്നേരം 7.30 ന് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 26 ന് രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം പരിവാര പ്രതിഷ്ഠ, ഭഗവതി സേവാ, മുളപൂജ, 7 മണിക്ക് കെ.ശിവകുമാര്‍ നയിക്കുന്ന പയ്യന്നൂര്‍ മഹാദേവ ഗ്രാമം കോല്‍ക്കളി സംഘത്തിന്റെ ചരടുകുത്തി കോല്‍ക്കളി, 27ന് രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 7 മണി മുതല്‍ പ്രദേശവാസികളുടെ കലാപരിപാടികള്‍, 28 ന് വൈകുന്നേരം 5 മണിക്ക് തിടമ്പ് നൃത്തം എന്നിവയുണ്ടാകും. പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ഉച്ചക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടാകും.

 ഇതിനകം ക്ഷേത്രം നിര്‍മാണത്തിനായി ഒരു കോടി പത്തു ലക്ഷം രൂപവിനിയോഗിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് കെ.രാഘവന്‍ മാസ്റ്റര്‍, ഒ രതീശന്‍, ടി.ഇ.ബാലകൃഷ്ണന്‍, യു.രാമകൃഷ്ണന്‍, വി.ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.