വനിതാ കമീഷന്‍ മെഗാ അദാലത്തില്‍ 22 പരാതികള്‍ തീര്‍പ്പാക്കി

Friday 16 February 2018 9:08 pm IST

 

കണ്ണൂര്‍: സംസ്ഥാന വനിതാ കമീഷനംഗം ഇ.എം.രാധയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടത്തിയ മെഗാ അദാലത്തില്‍ 67 പരാതികള്‍ പരിഗണിച്ചു. 22 പരാതികള്‍ തീര്‍പ്പാക്കി. ഒമ്പത് എണ്ണത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടും. മൂന്ന് പരാതികള്‍ വനിതാ സെല്ലിന് കൈമാറി. 11 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 22 പരാതികളില്‍ ഇരു കക്ഷികളും ഹാജരായില്ല.

വിവാഹിതരായി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ വിവാഹ മോചനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണെന്ന് കമീഷന്‍ അറിയിച്ചു. ഇത് പരിഗണിച്ച് വിവാഹ പൂര്‍വ കൗണ്‍സലിംഗിന് സംസ്ഥാനത്തുടനീളം തുടക്കമിട്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ വിവാഹ പൂര്‍വ കൗണ്‍സലിംഗിന് മാര്‍ച്ച് 10, 11 തീയതികളില്‍ ജില്ലാ പഞ്ചായത്തില്‍ തുടക്കമാവും. ഇതോടൊപ്പം വിവാഹാനന്തര കൗണ്‍സലിംഗും കുടുംബങ്ങള്‍ക്കുള്ള കൗണ്‍സലിംഗും കമീഷന്‍ നടത്തുന്നതാണ്. 

കമീഷനംഗം ഷാഹിദ കമാല്‍, അഭിഭാഷകരായ പി.വിമലകുമാരി, പത്മജ, സരള, പൊലീസ് ഓഫീസര്‍മാരായ ഷമീന, ഷീബ, കൗണ്‍സലര്‍ ദില്‍ന എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.