കൈക്കൂലി കേസ്: തളിപ്പറമ്പ് സബ് രജിസ്ട്രാറെ റിമാന്റ് ചെയ്തു

Friday 16 February 2018 9:10 pm IST

 

തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ പി.വി.വിനോദ് കുമാറിനെ കോഴിക്കോട് വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് കരിമ്പം സ്വദേശി സജീറില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിനോദ് കുമാര്‍ വിജിലന്‍സ് പിടിയിലായത്. സജീറിന്റെ മാതാവിന്റെ പേരിലുള്ള ദാനാധാരത്തിനായി കഴിഞ്ഞ ദിവസം സബ് രിജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നു. അപ്പോള്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പിന്നീട് പണവുമായെത്താമെന്ന് സമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് സജീര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ നല്‍കിയ ഫിനോഫ്തലിന്‍ നല്‍കിയ നോട്ടുകളുമായി രജിസ്ട്രാര്‍ ഓഫീസിലെത്തുകയുമായിരുന്നു. തുക കൈമാറിയ ഉടന്‍ വിനോദിനെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരോധിത നോട്ടുകളുള്‍പ്പടെ ഓഫീസിനകത്ത് നിന്ന് കണ്ടെത്തുകും ചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി വി.മധുസൂദനന്‍, സിഐമാരായ ജി.ബാലചന്ദ്രന്‍, കെ.വി.ബാബു, എഎസ്‌ഐമാരായ പി.കെ.പങ്കജാക്ഷന്‍, കെ.വി.മഹേന്ദ്രന്‍, ഒ.സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രജിസ്ട്രാറെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.