ജില്ലയില്‍ സ്വകാര്യ ബസ് സമരം പൂര്‍ണ്ണം

Friday 16 February 2018 9:10 pm IST

 

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണ്ണം. ബസ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ബസ് സമരം പല സ്ഥലങ്ങളിലും യാത്രക്കാരെ വലച്ചു.

നഗരപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് ഇത് ഗുണം ചെയ്തില്ല. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളും യൂനിവേഴ്‌സിറ്റി പരീക്ഷകളും നടക്കുന്നത് വിദ്യാര്‍ത്ഥികളെയും ഏറെ ബുദ്ധിമുട്ടിച്ചു. പന്ത്രണ്ടോളം സംഘടനകളുടെ നേതൃത്വത്തില്‍ പതിനാലായിരത്തി എണ്ണൂറോളം ബസ്സുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 

ബസ്സുടമകളുടെ ആവശ്യങ്ങളംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരമാരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.