കൊളശ്ശേരിയില്‍ മൂന്ന് ലോഡ് അനധികൃത മണല്‍ പിടികൂടി

Friday 16 February 2018 9:11 pm IST

 

തലശ്ശേരി: കാവുംഭാഗം കൊളശ്ശേരിയിലെ ഒഴിഞ്ഞ പറമ്പില്‍ വില്‍പനക്കായി അനധിക്യതമായി സൂക്ഷിച്ച മൂന്ന് ലോഡ് പുഴ മണല്‍ തലശേരി റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ വി.പ്രശാന്ത് കുമാറും സംഘവും കസ്റ്റഡിയിലെടുത്ത മണല്‍ ശേഖരം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മിതി കേന്ദ്രക്ക് കൈമാറി. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊളശ്ശേരിയിലെ ഗ്യാസ് ഏജന്‍സിക്ക് സമീപത്തുള്ള പറമ്പില്‍ നിന്നാണ് മണല്‍ പിടികൂടിയത്. സ്ഥലത്തെ ബിജു എന്നയാളാണ് മണല്‍ ശേഖരിച്ചു വച്ചതെന്ന് വിവരം ലഭിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ ആര്‍.കെ.രാജേഷ് കുമാര്‍, റോഷിന്‍ കുമാര്‍, ഷിന്റോ, അശ്വിന്‍, ശിവദാസന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.