തലശ്ശേരി: മാലൂര്‍ പോലിസ് പരിധിയിലെ തോലമ്പ്ര പുഴാരി പൂവക്കരയില് രഹസ്യമായി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറിയില്‍ തലശ്ശേരിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കരിങ്കല്ലുകള്‍ നിറച്ച മൂന്ന് ലോറികളും ഒരു ജെസിബിയും രണ്ട് എസ്കവേറ്ററുകളും പിടിച്ചെടുത്തു. ഇവ പിന്നീട് നിയമ നടപടികള്‍ക്കായി മാലൂര്‍ പോലീസിന് കൈമാറി. ആയിത്തറ മമ്പറം സ്വദേശി പ്രജോഷ് നിവാസില്‍ എന.പ്രഭാകരന്റെതാണ് വസ്തുവകകളെന്ന് റെയ്ഡിന് നേതൃത്വം നല്കിയ തലശ്ശേരി ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസില്‍ദാര്‍ വി.പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ ഷിന്റോ, റോഷിന് കുമാര്‍, അശ്വിന്, ശിവദാസന്‍, രാജീവന് എന്നിവരും പരിരോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: