കപ്പലിലെ പൊട്ടിത്തെറി; കപ്പല്‍ശാലയ്ക്ക് വീഴ്ച

Saturday 17 February 2018 2:35 am IST

കൊച്ചി: കപ്പലിലുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് കൊച്ചി കപ്പല്‍ശാലയക്ക് വീഴ്ച സംഭവിച്ചെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ വകുപ്പ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കപ്പല്‍ശാലാ അധികൃതര്‍ക്കായില്ല. ഇത് സംബന്ധിച്ച് കപ്പല്‍ ശാല അധികൃതരോട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വിശദീകരണം തേടി.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ചില കാര്യങ്ങളില്‍ കപ്പല്‍ ശാല വേണ്ടവിധം നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കേണ്ട അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചു. ഇത് ഗൗരവമായി കാണേണ്ടതാണ്. 

അസറ്റലിന്‍ വാതകം എങ്ങനെ ചോര്‍ന്നെന്ന് കണ്ടെത്തേണ്ടതുണ്ട്. തൊഴിലാളികളെ ജോലിക്കായി ചുമതലപ്പെടുത്തുമ്പോള്‍ അപകടസാധ്യതയില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം. അതിനു ശേഷം മാത്രമെ ജോലിക്ക് അനുമതി നല്‍കാന്‍ പാടുള്ളു. അപകടം നടന്ന ദിവസം ഇത്തരത്തില്‍ പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നാണ് കപ്പല്‍ ശാല അധികൃതര്‍ ഹാജരാക്കിയിരിക്കുന്ന രേഖകളില്‍ നിന്നും വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഇതു പ്രകാരമുള്ള നടപടികള്‍ കൃത്യമായി നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും.

ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ കപ്പിലില്‍ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുതൊഴിലാളികളാണ് മരിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.