മുണ്ടക്കയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പ്രവര്‍ത്തനമാരംഭിച്ചില്ല

Saturday 17 February 2018 2:00 am IST
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നാലുവര്‍ഷം മുമ്പ് പുത്തന്‍ചന്തയില്‍ നിര്‍മ്മാണം തുടങ്ങിയ ബസ് സ്റ്റാന്റും കെട്ടിടവും പണി പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു.

 

മുണ്ടക്കയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും  പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നാലുവര്‍ഷം മുമ്പ് പുത്തന്‍ചന്തയില്‍ നിര്‍മ്മാണം തുടങ്ങിയ ബസ് സ്റ്റാന്റും കെട്ടിടവും  പണി പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. 

എംഎല്‍എയും സിപിഎമ്മും തമ്മിലുളള  കിടമത്സരമാണ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തടസമെന്നാണ് ആക്ഷേപം. 2013 അവസാനമാണ് പുത്തന്‍ ചന്തയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. അന്ന് യുഡിഎഫിലായിരുന്ന എംഎല്‍എയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഭരിക്കുന്ന മുണ്ടക്കയം പഞ്ചായത്ത് രംഗത്തു വരികയായിരുന്നു.  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പുത്തന്‍ചന്തയിലെ 25 സെന്റോളം സ്ഥലം അതിലുളള കെട്ടിടമടക്കം സ്റ്റാന്റിനായി വിട്ടു നല്‍കുകയായിരുന്നു. 

പദ്ധതിയില്‍ അവ്യക്തത 

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നതായിരുന്നു ആദ്യ പ്രചരണം. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഓപ്പറേറ്റിങ് സെന്ററെന്നായി. ഒരുവര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഗാരേജ് എന്ന പ്രചരണം കൂടിയെത്തി. ഇപ്പോഴും ഇവിടെ നടപ്പിലാവാന്‍ പോവുന്നത് ഇതിലേതാണ് എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.