സൈക്ലിങ്ങ് ക്ലബ്ബ് ഉദ്ഘാടനം 25 ന്

Saturday 17 February 2018 5:46 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന കാനന്നൂര്‍ സൈക്ലിങ്ങ് ക്ലബ്ബിന്റെ ഉദ്ഘാടനം 25 ന് രാവിലെ 6.30 ന് പാരാസൈക്ലിങ്ങ് ചാമ്പ്യന്‍ ജഗ്‌വിന്ദര്‍സിംഗ് സ്റ്റേഡിയം കോര്‍ണറില്‍ നിര്‍വ്വഹിക്കും. 50 കിലോമീറ്റര്‍ സൈക്ലത്തോണ്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കും തിരിച്ച് കണ്ണൂരിലേക്കും നടക്കും. സൈക്ലത്തോണ്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടീഷര്‍ട്ടും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഇതോടൊപ്പം അഞ്ച് കിലോമീറ്റര്‍ ഉണ്ടായിരിക്കും. ഫാമിലി റൈഡ് സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച് താവക്കര അണ്ടര്‍ബ്രിഡ്ജ്, പുതിയ ബസ് സ്റ്റാന്റ്, പ്രഭാത് ജംഗ്ഷന്‍, ബേബി ബീച്ച്, ജെഎസ് പോള്‍ വഴി പഴയ ബസ് സ്റ്റാന്റില്‍ സമാപിക്കും. ഫാമിലി റൈഡിന് ഒരാള്‍ക്ക് 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്യും. കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്പി ശിവവിക്രം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.