സായിഗ്രാമത്തിന്റെ കാരുണ്യ പദ്ധതികള്‍ ഉപരാഷ്ട്രപതി പ്രകാശിപ്പിച്ചു

Sunday 18 February 2018 2:00 am IST

 

തിരുവനന്തപുരം: സായിഗ്രാമം  നടപ്പിലാക്കുന്ന 11 പുതിയ കാരുണ്യ പദ്ധതികളുടെ ലഘുലേഖ ഉചരാഷ്ട്രപതി വെങ്കയ്യനായിഡു പ്രകാശിപ്പിച്ചു. സായിഗ്രാമത്തിന്റെ 23-ാം സേവന വര്‍ഷത്തെ പദ്ധതികളാണിത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഉപരാഷ്ട്രപതി മുക്തകണ്ഠം പ്രശംസിച്ചു. ഓള്‍ഡേജ് ഹോം എന്ന പദത്തിനു പകരം മുതിര്‍ന്നവരുടെ വീട് എന്നാക്കണമെന്ന് വെങ്കയ്യ നായിഡു നിര്‍ദേശിച്ചു. തന്റെ മകള്‍ നാട്ടില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനായതിനാല്‍ അശരണരുടെ നൊമ്പരം തനിക്ക് നന്നായറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സായിഗ്രാമം ആരംഭിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ലോഗോയും ഉപരാഷ്ട്രപതി പ്രകാശിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.