തിരുവനന്തപുരം: മാര്‍ച്ച് 10വരെ മില്‍മ കാലിത്തീറ്റ ഫാക്ടറികളില്‍ നിന്നു വിതരണം ചെയ്യുന്ന മില്‍മ ഗോമതി റിച്ച്, മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റകള്‍ക്ക് 50 കിലോ ചാക്കൊന്നിന് 50രൂപ വീതം അധിക കിഴിവ് ലഭ്യമാകും. ഇതോടെ മില്‍മ കാലിത്തീറ്റയ്ക്ക് വില്പനവിലയില്നിന്നും ആകെ ലഭ്യമാകുന്ന കിഴിവ് 50 കിലോ ചാക്കൊന്നിന് 100രൂപ ആയിരിക്കും. ഇതനുസരിച്ച് ഈ കാലയളവില്‍ വിലക്കിഴിവിനുശേഷം മില്‍മ ഗോമതി റിച്ച് കാലിത്തീറ്റയ്ക്ക് 50കിലോ ചാക്കൊന്നിന് 1055 രൂപയും ആയിരിക്കും. വര്‍ദ്ധിച്ചുവരുന്ന വേനല്‍ കണക്കിലെടുത്താണ് മില്‍മയുടെ ഭരണസമിതി ഈ കിഴിവ് അനുവദിച്ചിട്ടുള്ളത്. അതിനാല്‍ മില്‍മ കാലിത്തീറ്റയ്ക്ക് അനുവദിച്ചിട്ടുള്ള അധിക കിഴിവ് ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: