കോട്ടയം: മട്ടന്നൂര്‍ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡെമ്മി പ്രതികളെ ലഭിക്കാത്തതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ പുറത്തിറങ്ങിയശേഷമാണ് കൊലപാതകം ഉണ്ടായത്. ഷുഹൈബിനെ വധിച്ചത് വ്യക്തമായ ഗൂഢാലോചനകള്‍ക്ക് ശേഷമാണ്. സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന്റെ പങ്ക് കേസില്‍ അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: