ലൗ ജിഹാദ് ; നീതി ലഭിച്ചില്ല: ഇരകളുടെ കുടുംബങ്ങള്‍ ഒന്നിക്കുന്നു

Sunday 18 February 2018 2:45 am IST

കൊച്ചി: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് പുതിയ കൂട്ടായ്മ രൂപികരിച്ചു. സര്‍ക്കാറില്‍ നിന്ന് ഇതുവരെ നീതിലഭിക്കാത്ത സാഹചര്യത്തിലാണ് ഇരയായവരുടെ മാതാപിതാക്കള്‍ ഒന്നിക്കുന്നത്. വൈക്കം സ്വദേശി അഖിലയുടെ അച്ഛന്‍ അശോകനും നിമിഷയുടെ അമ്മ ബിന്ദുവും വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വളരെ പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ പെണ്‍കുട്ടികളെ ഭീകരര്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം ചെയ്ത് തട്ടിക്കൊണ്ട് പോകുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മാതാപിതാക്കള്‍. പോലീസും സര്‍ക്കാരും ഭീകരരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാനാണ് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചതെന്ന് ബിന്ദു പറഞ്ഞു. 

പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്ന 30 പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ഇതിനോടകം തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നു. സര്‍ക്കാറും പോലീസും നിഷ്‌ക്രിയരായ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം സ്വയം ഏറ്റെടുക്കേണ്ടിവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ദേശീയ നേതാക്കളും ഭീകരര്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും അശോകന്‍ ആരോപിച്ചു. 

വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം ചെയ്തവരെയും അതിന് കൂട്ട് നിന്നവ്യക്തികളേയും സംഘടനകളേയും തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോ പോലീസിനോ സാധിച്ചിട്ടി്ല്ല. കാമുകനൊപ്പം ജീവിക്കാന്‍ മുസ്ലീം മതം സ്വീകരിച്ച്ആര്‍ഭാട ജീവിതം സ്വപ്‌നം കണ്ട് ഇറങ്ങിത്തിരിച്ച പെണ്‍കുട്ടികള്‍ ഇന്ന് ദുഃഖത്തിലും നിരാശയിലുമാണ്.

ആത്മഹത്യ ചെയ്തവരും ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായവരും കൊലചെയ്യപ്പെട്ടവരും തീവ്രവാദത്തിലേക്ക് എത്തപ്പെട്ടവരും നിരവധിയാണ്. പുതിയ സംഘടനയുടെ പേരോ ഭാരവാഹികളേയോ തീരുമാനിച്ചിട്ടില്ല. കലൂര്‍ ഹിന്ദു സാസ്‌ക്കാരിക നിലയത്തില്‍ കൂടിയ യോഗത്തിലാണ്‌സംഘടന രൂപീകരിച്ചത്. ജില്ലാ അടിസ്ഥാനത്തിലും കൂട്ടായ്മ രൂപീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.