പസദേന: നാസയുടെ ചൊവ്വ പര്യവേഷണ വാഹനം റോവര്‍ ഓപ്പര്‍ച്യൂണിറ്റി ചരിത്രം കുറിച്ചു. ഈ ചെറു വാഹനം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങിയിട്ട് ഇന്നലെ 5000 ദിവസങ്ങളായി, ചൊവ്വയുടെ പ്രതലത്തില്‍ ഉരുണ്ടു നടന്ന് ചിത്രങ്ങള്‍ എടുത്തും മണ്ണും പാറകളും തുരന്നും കുഴിച്ചും നമുക്ക് നല്‍കിയത് അമൂല്യമായ ധാരാളം വിവരങ്ങളാണ്. 24.45 മണിക്കൂറാണ് ചൊവ്വയിലെ ഒരു ദിവസം.
ഭൂമിയിലെ രണ്ടു വര്‍ഷമാണ് ചൊവ്വയിലെ ഒരു വര്‍ഷം. ചൊവ്വയിലെ ശൈത്യകാലം ഇത് അതീജീവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്നില്ല. ഒന്നല്ല എട്ട് ശൈത്യങ്ങളെയാണ് ഓപ്പര്‍ച്യൂണിറ്റി അതിജീവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: