മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തെക്കുപടിഞ്ഞാറന്‍ ഒക്സാകയിലെ പിനൊതിപിയ ആണ്. രണ്ട് ഭൂചലനങ്ങള്‍ ഉണ്ടാക്കിയ വേദനകള്‍ മാറുംമുമ്പാണ് മെക്സിക്കോയില്‍ വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിനും 19നും മെക്സിക്കോയില്‍ ഭൂചലനങ്ങള്‍ ഉണ്ടായി. ഏഴിന് റിക്ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
100വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. ഇതില്‍ 100ലധികം പേര് ഒക്സാകയിലും അയല്‍നഗരമായ ചിയാപസിലുമായി മരിച്ചിരുന്നു. 19ന് റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഇതില്‍ 228 പേര് മരിച്ചു. മൊറേലോസ്, മെക്സികോ സിറ്റി, പോയബ്ല എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും ബാധിച്ചത്.
ഇപ്പോഴുണ്ടായ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിനൊതിപിയയില് ഭൂചലനമുണ്ടായി ഒരു മണിക്കൂറിനകം മെക്സിക്കോ സിറ്റിയിലും തുടര്‍ചലനം അനുഭവപ്പെട്ടു. ആദ്യം 7.5 ആണ് ഭൂചലനത്തിന്റെ വേഗതയെന്ന് പറഞ്ഞുവെങ്കിലും 7.2 ആണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: