ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ എഐഎഡിഎംകെയുമായി തന്റെ വിഭാഗം ലയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പനീര്‍സെല്‍വം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.
എഐഎഡിഎംകെയില്‍ പിളര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് മോദിയുമായി കഴിഞ്ഞ വര്‍ഷം പളനിസക്കാമി കൂടിക്കാഴ്ച നടത്തിയിരുന്നു. പളനിസാമിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അതിനാലാണ് ലയിക്കാന്‍ തീരുമാനിച്ചതെന്നും പനീര്‍സെല്‍വം പറഞ്ഞു. 2017 ആഗസ്തിലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ലയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: