17 ബാങ്കുകള്‍ക്ക് പോയത് 3000 കോടി

Sunday 18 February 2018 2:45 am IST

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ബാങ്ക് ഗാരന്റിയുടെ ബലത്തില്‍ നീരവ് മോദിക്ക് വായ്പ്പ നല്‍കിയത് 17 ബാങ്കുകള്‍. ഈ ഗാരന്റിയാകട്ടെ വ്യാജമായിരുന്നു. ഇവയെല്ലാം കൂടി നീരവിന് നല്‍കിയത് മൂവായിരം കോടി രൂപയാണ്. ഇവ നീരവിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിനു പുറമേ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 194 കോടി.

ദേനാ ബാങ്ക് 153.25 കോടി. വിജയാ ബാങ്ക് 150.15 കോടി. ബാങ്ക് ഓഫ് ഇന്ത്യ 127 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക് 125 കോടി. ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് 120 കോടി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 110 കോടി. ഐഡിബിഐ 100 കോടി. അലഹബാദ് ബാങ്ക് 100 കോടി. ഇവ 2015ലാണ് നീരവിന്റെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലിന് വായ്പകള്‍ നല്‍കിയത്. ഇതിനു പുറമേ 500 കോടിയുടെ സഹായങ്ങളും നല്‍കി. ഇതില്‍ 90 കോടി മാത്രമാണ് ഫയര്‍സ്റ്റാ മടക്കി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.