ത്രിപുരയില്‍ ആത്മവിശ്വാസത്തോടെ ബിജെപി

Sunday 18 February 2018 2:45 am IST

ന്യൂദല്‍ഹി: ത്രിപുരയില്‍ ഇന്ന് പോൡങ്ങ് നടക്കുമ്പോള്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തുടര്‍ച്ചയായ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയുള്ള ബിജെപിയുടെ രംഗപ്രവേശമാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. 

കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന ബിജെപി ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ സിപിഎമ്മിനോട് കിടപിടിക്കുന്ന സംഘടനാ സംവിധാനം സജ്ജമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിലെ ജനപങ്കാളിത്തം പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.  ചുവപ്പന്‍ ഭീകതരക്കെതിരെ ത്രിപുരയിലെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പറഞ്ഞു. 

 ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് സിപിഎം. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അമ്പതോളം റാലികളില്‍ പങ്കെടുത്തു. ബൃന്ദ കാരാട്ട്, സീതാറാം യച്ചൂരി എന്നിവരാണ് സിപിഎമ്മിന്റെ പ്രചാരണത്തില്‍ നിറഞ്ഞത്. വര്‍ഷങ്ങളോളം മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിറംമങ്ങി. ഒരു പരിപാടിയില്‍ മാത്രമാണ് അധ്യക്ഷന്‍ രാഹുല്‍ പങ്കെടുത്തത്.  മാര്‍ച്ച് മൂന്നിന് നാഗാലാന്റ്, മേഘാലയ എന്നിവക്കൊപ്പം ഫലം പ്രഖ്യാപിക്കും. അഭിപ്രായ സര്‍വ്വേകള്‍ ബിജെപിക്ക് ജയം പ്രവചിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.