മാലിന്യം തള്ളുന്നത് തടയാന്‍ മണിമലയാറിന് ഇരുകരകളിലും വേലി

Sunday 18 February 2018 2:00 am IST
മുണ്ടക്കയം: മണിമലയാറിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ ഇരുമ്പ് വേലി സ്ഥാപിച്ചു തുടങ്ങി. കോസ് വേ ജംഗ്ഷനില്‍ ആറിന് ഇരു കരകളിലുമായാണ് 10 അടി ഉയരത്തില്‍ വേലി സ്ഥാപിക്കുന്നത്. ഇതോടെ മാലിന്യ നിക്ഷേപം തടയുവാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

മണിമലയാര്‍ സംരക്ഷണ പദ്ധതികളുടെ ഭാഗമായി സ്ഥാപിക്കുന്ന വേലികള്‍ പ്രദേശത്തെ സുരക്ഷയും ഉറപ്പ് വരുത്തുന്നു. 4,95,000 രൂപയുടെ പദ്ധതിയില്‍ 90 മീറ്റര്‍ നീളത്തില്‍ വേലി സ്ഥാപിക്കും. നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതിചെയ്യുന്ന മണിമലയാറ്റിലേക്ക് മാലിന്യം തള്ളുന്നതിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ആറിന്റെ തീരത്തെത്തി മാലിന്യങ്ങള്‍ ആറ്റിലേയ്ക്ക് നിക്ഷേപിക്കുന്നത് പതിവായിരുന്നു. മാലിന്യം വീണ് ജലം മലിനപ്പെട്ട് തുടങ്ങിയതോടെയാണ് പഞ്ചായത്തിന്റെ നടപടി. ടൗണുമായി ബന്ധപ്പെട്ട ആറിന്റെ മറ്റ് പ്രദേശങ്ങളിലും വേലി സ്ഥാപിക്കുവാനും പദ്ധതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.