സാംസ്‌കാരിക ആക്രമണം ഭാരതത്തെ തകര്‍ക്കാന്‍: ആര്‍.വി. ബാബു

Sunday 18 February 2018 2:00 am IST
കോട്ടയം: സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണം ഭാരതത്തെ ശിഥിലമാക്കാനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു. കോട്ടയത്ത് ഭാരതീയ വിചാരകേന്ദ്രവും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച സദ്ഗമയ പ്രഭാഷണ പരമ്പരയുടെ സമാപനദിനത്തില്‍ അരാജക വാദികളുടെ സാംസ്‌കാരിക ആക്രമണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തെ കീഴ്‌പ്പെടുത്താന്‍ സംസ്‌കാരത്തെ കീഴ്‌പ്പെടുത്തണമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. മെക്കാളെയും മാര്‍ക്‌സ് മുള്ളറും മോണിയര്‍ വില്യംസും തുടങ്ങിവെച്ച ഈ ആക്രമണം ഇന്ന് ഇന്ത്യയില്‍ തുടരുന്നത് കമ്മ്യൂണിസ്റ്റുകാരും അരാജകവാദികളായ വിഭജന ശക്തികളുമാണ്. ഭാരതത്തെ ഒന്നാക്കി നിര്‍ത്തിയിരുന്ന സംസ്‌കാരത്തിന്റെ വേരുകള്‍ നശിപ്പിച്ച് ഭാരതീയരെ പൈതൃകരഹിതരാക്കാനാണ് ഇവരുടെ ശ്രമം.

നിലവിളക്ക് കൊളുത്തുന്നതും പൊതുപരിപാടിയില്‍ ഉപനിഷദ് പ്രാര്‍ത്ഥന ചൊല്ലുന്നതും എതിര്‍ക്കപ്പെടുന്നത് ഈ മനോഭാവത്തിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകന്മാര്‍ സാംസ്‌കാരിക ശൂന്യരാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. പ്രതികരണ ശേഷി പാര്‍ട്ടിയാഫീസില്‍ പണയം വെച്ചവരാണ് ഇന്നത്തെ സാംസ്‌കാരിക നായകന്മാര്‍. 

ബൗദ്ധിക സത്യസന്ധത പുലര്‍ത്താന്‍ ഇന്നത്തെ സാംസ്‌കാരിക നായകര്‍ക്കാവുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും ആര്‍.വി. ബാബു പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ അദ്ധ്യക്ഷയായി. പി.കെ.രമേഷ്‌കുമാര്‍, മഹേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.