അമ്പലപ്പുഴ: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് തപാല്‍ വഴി ഇസ്ലാമിക ലഘുലേഖ. കഴിഞ്ഞ കുറെ ദിവസമായി പുറക്കാട്, തകഴി, അമ്പലപ്പുഴ, പഞ്ചായത്തുകളിലാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള സീലോടു കൂടിയ ലഘുലേഖകള്‍ തപാല്‍ വഴി എത്തുന്നത്. ഖുറാന്റെ ആത്മാവ് എന്ന പേരില്‍ അടിച്ചിരിക്കുന്ന പുസ്തകത്തില്‍ അല്‍ ഇന്സാന് അല്‍ കാഫിറുല് തുടങ്ങിയ വാചകങ്ങളും എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുസ്തകത്തിലെ സീല്‍ മലപ്പുറത്തെതാണെങ്കിലും ആലപ്പുഴയില്‍ നിന്നുമാണ് പലര്‍ക്കും തപാല്‍ അയച്ചിരിക്കുന്നത്. വിഗ്രഹാരാധനയെ തീര്‍ത്തും അവഹേളിച്ച് ഹൈന്ദവ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വോട്ടര്‍ പട്ടിക, തുടങ്ങിയ രേഖകളില്‍ നിന്നും വിലാസം തരപ്പെടുത്തിയാണ് വീടുകളിലേക്ക് അയക്കുന്നത്. ഏതാനും മാസം മുമ്പ് വീടുകള്‍ തോറും ഖുറാന് പ്രചരണം നടത്തിയിരുന്നതിനു പിന്നാലെയാണ് അന്യമതസ്തരെ വലയിലാക്കാന്‍ മത തീവ്രവാദി സംഘടനകളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: