മാലിന്യക്കൂമ്പാരമായി കൊടുവായൂര്‍ പാതയോരം

Saturday 17 February 2018 9:15 pm IST

  നിരവധി ആള്‍ക്കാരാണ് ദിനംപ്രതി ഇത് വഴി സഞ്ചരിക്കുന്നത്. വീടുകളിലെ മാലിന്യങ്ങളും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളുമാണ് രാപകല്‍ ഭേദമില്ലാതെ ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. വലിയ കിറ്റുകളിലാണ് ഭൂരി ഭാഗം പേരും ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത്. 

     ഇത് കൂടാതെ കോഴി ഫാമുകളിലേയും അറവ് ശാലകളിലേയും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. രാത്രി കാലങ്ങളിലാണ് ഇക്കൂട്ടര്‍ ഇവിടെ മാലിന്യം നിക്ഷേപിക്കാനായി എത്തുന്നത്. ഇക്കൂട്ടര്‍ നിക്ഷേപിച്ചിട്ടു പോകുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിനായി നിരവധി തെരുവ് നായ്ക്കളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. കൂട്ടമായി നടക്കുന്ന തെരുവ് നായക്കള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയാണ്.

    ഇവ കാല്‍ നടയാത്രക്കാര്‍ക്ക് നേരെ അക്രമം നടത്താന്‍ ശ്രമിക്കുന്നതും പതിവാണ്. അതിനാല്‍ ഇത് വഴി ജനങ്ങളും വിദ്യാര്‍ത്ഥികളും ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.  എസ് ആകൃതിയിലുള്ള വളവില്‍ അപകടം തുടരുമ്പോഴും മാലിന്യം വലിച്ചിഴച്ച് പാതയിലൂടെ ഓടുന്ന നായകളുടെ വിളയാട്ടവും അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. 

     മാലിന്യങ്ങള്‍ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടി ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

    ഉടന്‍തന്നെ മാലിന്യങ്ങള്‍ എടുത്ത് മാറ്റി റോഡും പരിസരവും വ്യത്തിയാക്കണമെന്നാണ് നാട്ടുകാര്‍ വീണ്ടും ആവശ്യപ്പെടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.