രാഹുൽ ഷോറും സന്ദർശിച്ചു; നീരവിന് കിട്ടി 1,500 കോടി വായ്പ

Sunday 18 February 2018 2:45 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായും സോണിയാ കുടുംബവുമായും നീരവ് മോദിക്കുള്ള ബന്ധങ്ങളുടെ ചുരുളഴിയുന്നു. നീരവിന്റെ വജ്രാഭരണ പ്രദര്‍ശനത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തിരുന്നതായും ഇതിന് പിന്നാലെ ചട്ടങ്ങള്‍ ലംഘിച്ച് പൊതുമേഖലാ ബാങ്കായ അലഹബാദ് ബാങ്കില്‍ നിന്ന് 1,550 കോടി രൂപ നീരവിന് വായ്പ നല്‍കിയതായും വ്യക്തമായി. നീരവിന് യാതൊരു ഈടുമില്ലാതെ വായ്പ അനുവദിക്കുന്നതിനെ എതിര്‍ത്ത ബാങ്ക് ഡയറക്ടറെ യുപിഎ സര്‍ക്കാര്‍ പുറത്താക്കിയതും പുറത്തുവന്നിട്ടുണ്ട്. 

അലഹബാദ് ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ ദിനേശ് ദുബെയാണ് യുപിഎ ഭരണകാലത്ത് നടന്ന തട്ടിപ്പുകള്‍ വെളിപ്പെടുത്തിയത്.  ഇക്കാര്യങ്ങള്‍ അന്നത്തെ  റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനെയും കേന്ദ്രധനമന്ത്രാലയ സെക്രട്ടറി രാജീവ് താക്കൂറിനെയും അറിയിച്ചിരുന്നു.ഇവര്‍  ഒരു  നടപടിയും സ്വീകരിച്ചില്ല. തന്റെ വിയോജനക്കുറിപ്പ് പിന്‍വലിക്കാനാണ്  ധനസെക്രട്ടറി തന്നോടാവശ്യപ്പെട്ടതെന്നും  ദിനേശ്  പറഞ്ഞു. 

 അതിനിടെ പിഎന്‍ബി അടക്കം തട്ടിപ്പില്‍ പെട്ട ബാങ്കുകള്‍ക്ക് എല്ലാം കൂടി 17,600 കോടി രൂപ  നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന് വന്ന 11,400 കോടയിുടെ നഷ്ടമാണ്. അതായത് മറ്റു ബാങ്കുകള്‍ക്ക് 6600 കോടിയുടെ നഷ്ടം  ഉണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.