തൃശൂര്‍: ഈ മാസം 22നാരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്തില്ല. മക്കള്‍ ബിനോയ്, ബിനീഷ് എന്നിവരുടെ പേരിലുള്ള കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഭയന്നാണ് കോടിയേരി വിട്ടുനിന്നത്. കോടിയേരി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ആണ് പത്രസമ്മേളനം നടത്തി വിവരങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: