ഈസ്റ്റ് ബംഗാളിനെയും ഗോകുലം അട്ടിമറിച്ചു

Sunday 18 February 2018 2:45 am IST

കോഴിക്കോട്: ഐ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി . സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് കൊല്‍ക്കത്തന്‍ രാജാക്കന്‍മാരെ കേരള ടീം മുട്ടുകുത്തിച്ചത്. നേരത്തെ മോഹന്‍ ബഗാനെയും ഗോകുലം അട്ടിമറിച്ചിരുന്നു.

 തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഗോകുലത്തിന് സാധിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ കാവിയന്‍ പീറ്ററിനെ ഗോകുലത്തിന്റെ  ഇമ്മാനുവല്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഈസ്റ്റ് ബംഗാളിന്റെ ജപ്പാന്‍ താരം കത്സുമി യൂസ ഗോളാക്കി. രണ്ടാം പകുതിയുടെ 51-ാം മിനുട്ടില്‍ ഗോകുലത്തിന്റെ യുവതാരം കിവി സിമോമി സമനില ഗോള്‍ നേടി. 

കളിതീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ മുഹമ്മദ് റാഷിദിന് പകരം ക്യാപ്റ്റന്‍ സുശാന്ത് മാത്യു കളത്തിലിറങ്ങി. തൊട്ടുപിന്നാലെ അര്‍ജ്ജുന്‍ ജയരാജിന്റെ ക്രോസ് സഹതാരത്തിന് ലഭിക്കും മുമ്പ് കളിയാണ് ഗോകുലം  കാഴ്‌വെക്കുന്നതെന്ന് കോച്ച് പറഞ്ഞു. ഗോകുലത്തിന്റെ അടുത്ത മത്സരം മിനര്‍വ പഞ്ചാബിനോടാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.