അക്ഷര പ്രേമികള്‍ക്ക് പുസ്തക സദ്യയൊരുക്കി തപസ്യ പുസ്തകോത്സവം

Sunday 18 February 2018 2:45 am IST

കൊട്ടാരക്കര: തപസ്യ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ ഒട്ടുമിക്ക പ്രസാദകരുടേയും പുസ്തകം ഒരു കുടകീഴില്‍ അണിനിരത്തി കൊട്ടാരക്കര വ്യാപരഭവനില്‍ നടത്തുന്ന പുസ്തകോത്സവത്തിലേക്ക് അക്ഷരപ്രേമികളുടെ വന്‍ ഒഴുക്ക്. 

വിവിധ പ്രസാദകരുടെ പുസ്തകങ്ങള്‍ ഒരുമിച്ച് വാങ്ങാന്‍ കഴിയുന്നതിനൊപ്പം ആകര്‍ഷകമായി വിലകുറവും ലഭിക്കുന്നുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി പുസ്തകങ്ങള്‍ തേടി ആളെത്തുന്നു. നോവലുകള്‍, കഥകള്‍, കവിതകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, പുരാണങ്ങള്‍ തുടങ്ങി വിവിധ ഭാഷകളിലെ പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ കൂടുതലായി പുസ്തകങ്ങള്‍ തേടി എത്തുന്നു എന്നത് ശുഭ സൂചകമാണെന്ന് സംഘാടകര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും മണികണ്ഠനാല്‍ത്തറയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സമ്മേളനം, നാടന്‍പാട്ട്, ചര്‍ച്ച തുടങ്ങിയവയാണ് പ്രധാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.