കമ്മ്യൂണിസം കേരളത്തെ മലിനമാക്കുന്നു: അനില്‍ വൈദ്യമംഗലം ; തനിമ വിളിച്ചോതി തപസ്യ വിളംബരയാത്ര

Sunday 18 February 2018 2:45 am IST

 

തപസ്യ വിളംബരയാത്രയ്ക്ക് വവ്വാക്കാവില്‍ നല്‍കിയ സ്വീകരണത്തിന് ജില്ലാ പ്രസിഡന്റ് ഡോ:വി.എസ്. രാധാകൃഷ്ണന്‍ നന്ദി പറയുന്നു.

കരുനാഗപ്പള്ളി:'ഭാരതീയ മൂല്യങ്ങളെയും അവതാര പുരഷന്മാരെയും അവഹേളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കമ്യൂണിസ്റ്റ് സാഹിത്യകാരന്മാര്‍ കേരളത്തിന്റെ സാംസ്‌ക്കാരിക അന്തരീക്ഷത്തെ മലിനപ്പെടുത്തുകയാണെന്ന് ഡോ: അനില്‍ കുമാര്‍ വൈദ്യമംഗലം. തപസ്യ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടത്തുന്ന വിളംബരയാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കുവാനും സദാചാര മൂല്യങ്ങളെ അവഹേളിക്കുവാനും ഭാരതീയമായ സാംസ്‌ക്കാരികതയെ കുളം തോണ്ടുവാനും ശ്രമങ്ങള്‍ നടക്കുകയാണ്. മത പരിവര്‍ത്തനത്തിന്റെ തീക്ഷ്ണയാഥാര്‍ത്ഥ്യങ്ങളെ കേവലം വ്യക്തിപരമെന്ന് ലഘൂകരിക്കുന്നു. കേരളത്തിലെ ലൗജിഹാദിന്റെ ഇര ആയി തീര്‍ന്ന മാധവിക്കുട്ടിയുടെ ദുഖത്തെ മറച്ചു പിടിക്കാനുള്ള ശ്രമം നടക്കുന്നു. 

നാവെടുക്കൂ പണിയെടുക്കു എന്നാക്രോശിച്ചു കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഴുത്തുഞെരിച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ജന്മമെടുത്ത തപസ്യ ആവിഷ്‌ക്കാര സ്വാതന്ത്യത്തിനു വേണ്ടി പൊരുതാനുറച്ച സംഘടന ആണെന്നും ഡോ: അനില്‍ പറഞ്ഞു.

രാവിലെ പന്മന ആശ്രമമഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത വിളംബരയാത്ര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വൈകിട്ട് കരുനാഗപ്പള്ളിയില്‍ സമാപിച്ചു. 

തപസ്യ താലൂക്ക് പ്രസിഡന്റ് ബീനാ കെ. തമ്പി ക്യാപ്റ്റനായുള്ള യാത്രയ്ക്ക് ജില്ലാ പ്രസിഡന്റ് ഡോ:വി.എസ്. രാധാകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ മങ്ങാട്, ആര്‍. ധനരാജന്‍, ശിവന്‍ ജി, വരവിള രാധാകൃഷ്ണന്‍, വി. രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.