സാംസ്‌കാരികസമ്മേളനം സുമിത്രാ മഹാജന്‍ ഉദ്ഘാടനം ചെയ്യും

Sunday 18 February 2018 12:16 pm IST

 

കൊല്ലം: പുതിയകാവ് ക്ഷേത്രത്തില്‍ ആദിദേവതാ പ്രതിഷ്ഠയും സാംസ്‌കാരിക സമ്മേളനവും 21ന്. കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ വളരെ പൂര്‍വീകമായി ആരാധിച്ചുവരുന്ന രക്തചന്ദന ദാരുവിലുള്ള അത്യപൂര്‍വമായ ഭദ്രകാളിയുടെ പ്രതിഷ്ഠ 21ന് രാവിലെ 6.45നും 745നും മദ്ധ്യേ നടക്കും. 

ആലുവാ തന്ത്രവിദ്യാപീഠത്തിലെ പ്രമുഖ തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ക്രിയകള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കും. പ്രതിഷ്ഠാ ദിവസം രാവിലെ ഒന്‍പതിന് സമൂഹലളിതാ സഹസ്രനാമ ജപവും 9.30ന് സാംസ്‌കാരിക സമ്മേളനവും നടക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹനന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഉദ്ഘാടനം ചെയ്യും.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ക്ഷേത്രത്തിന്റെ പുതുക്കിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ വ്യവസായിയും പ്രവാസിയുമായ അനില്‍ ചാമോലില്‍ ചികിത്സാ ധനസഹായവും വിതരണം ചെയ്യും.

 അമൃതാനന്ദമയി മഠത്തിലെ വേദാമൃത ചൈതന്യസ്വാമി, സമ്പോദ് ഫൗണ്ടേഷന്‍ കേരളാ ചാപ്റ്റര്‍ മുഖ്യ ആചാര്യന്‍ സ്വാമി ആധ്യാത്മികാനന്ദ സരസ്വതി എന്നിവര്‍ പ്രസംഗിക്കും. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ സുവനീര്‍ പ്രകാശനം പി.രമേഷ്ബാബു ക്ഷേത്രം മേല്‍ശാന്തി ബാലമുരളിക്ക് നല്‍കി നിര്‍വഹിച്ചു.

ക്ഷേത്ര ഭരണസമിതി സെക്രട്ടറി സോമയാജി, പൊങ്കാല ജനറല്‍ കണ്‍വീനര്‍ രഞ്ജന്‍, ഭാരവാഹികളായ തെക്കടം ഹരീഷ്, സുനില്‍ മങ്ങാട്, എ.ജി. ശ്രീകുമാര്‍, ക്ഷേത്ര മാനേജര്‍ അജയകുമാര്‍, ഗണേഷ്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.