കരുനാഗപ്പള്ളി: ഐഎച്ച്ആര്‍ഡി എഞ്ചിനിയറിങ് കോളേജിന്റെ പുതിയ അക്കാദമിക്ക് ബ്ലോക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി എംഎല്‍എ ആര്.രാമചന്ദ്രന് അദ്ധ്യക്ഷനാകും. നാലരക്കോടി രൂപ ചിലവഴിച്ച് നബാര്‍ഡ് ആണ് പുതായ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏക എഞ്ചിനിയറിങ് കോളേജായ ഇവിടെ ബിടെക്, എംടെക്, പിഎച്ച്ഡി കോഴ്സുകളാണ് നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഒന്നും, രണ്ടും റാങ്കുള്‍പ്പെടെ നിരവധി റാങ്കുകള്‍ നേടിയിട്ടുള്ളതായി പ്രിന്‍സിപ്പാള്‍ ഡോ.ജയ വി എല്‍, പ്രൊഫ. അജിത്ത് കുമാര്‍, ഡോ. ഷാജി, പ്രൊഫ.മനോജ് റായ്, ശരത്ചന്ദ്രനുണ്ണിത്താന്‍ എന്നിവരറിയിച്ചു.
കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ജില്ലയിലെ രണ്ടു സെന്ററുകളിലൊന്നായ ഈ കോളേജ് തിരുവനന്തപുരം ആര്‍സിസിയുമായി ചേര്‍ന്ന് പല പ്രോജക്ടുകള്‍ക്കും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന് പ്രകാരം കാന്‍സര്‍ നേരത്തെ കണ്ടു പിടിച്ച് ചിലവ് കുറഞ്ഞ ചികിത്സാ പദ്ധതികള്‍ രൂപപ്പെടുത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: